അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു;

പാലക്കാട്: അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അട്ടപ്പാടി സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി തടസമുണ്ടായിട്ടുണ്ട്. കാറിലെ യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരാണ് കാറില്‍ പടര്‍ന്ന തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *