ആവേശമായി വടം വലി മത്സരം; നാമോ ഫ്രണ്ട്‌സ് കാഞ്ഞങ്ങാടും സിങ്ങിംഗ് ഫ്രണ്ട്സ് അരവത്ത് മട്ടൈയും വിജയികള്‍

കാഞ്ഞങ്ങാട്:കനത്ത മഴയിലും ആവേശം ചോരാതെ വടംവലി മത്സരം. കാഞ്ഞങ്ങാട് ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയില്‍ സംഘടിപ്പിച്ച വടംവലി മല്‍സരം കാണാന്‍ പാതിരാത്രി കഴിഞ്ഞിട്ടും സ്ത്രികളും കുട്ടികളും അടക്കം വന്‍ ജനക്കൂട്ടം ഫൈനല്‍ മത്സരത്തിന് സാക്ഷിയായി. പുരുഷ വിഭാഗത്തില്‍ ഐശ്വര്യ കാട്ടുകുളങ്ങര (ജിംഖാന മാവുങ്കാല്‍ ) നെ പരാജപ്പെടുത്തി നാമോ ഫ്രണ്ട്‌സ് കാഞ്ഞങ്ങാട് (കോ സാമ്പി ബേത്തൂര്‍പാറ) ,ജോതാക്കളായി.എകെജി പുല്ലൂര്‍, ഫ്രണ്ട്‌സ് നാരയും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.വനിത വിഭാഗത്തില്‍ സിങ്ങിംഗ് ഫ്രണ്ട്‌സ് അരവത്ത് മട്ടൈ മനോജ് നഗര്‍ കീക്കാനത്തെ പരാജയപ്പെടുത്തി.മൂന്നും നാലും സ്ഥാനങ്ങള്‍ ടി സി ഗ്രന്ഥാലയം കുറ്റിക്കോല്‍, ഫ്രണ്ട്‌സ് നാര ടീം മുകള്‍ നേടി.മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ മല്‍സരം ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ ജയേഷ് കാരാക്കോട് അധ്യക്ഷനായി .വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസര്‍ പി. രഘുനാഥ് മുഖ്യ അതിഥിയായി.സുനില്‍കുമാര്‍ വാഴക്കോട് ,ബിജു തുമ്പയില്‍, വി ബി സത്യാനാഥ് എന്നിവര്‍ സംസാരിച്ചു. വിജിഷ് കാട്ടിപ്പൊയില്‍ സ്വാഗതവും മിഥുന്‍ എരളാല്‍ നന്ദിയും പറഞ്ഞു. വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി അരവിന്ദാക്ഷന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഈ സീസണില്‍ ഏറ്റവും കുടുതല്‍ വിജയം നേടിയ ലയണ്‍ പെരിയക്കും വനിത ടീംമാരായ മനോജ് നഗര്‍ കീക്കാനത്തിനുള്ള ജില്ലാ പ്ലെയേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓവറോള്‍ കീരീടം സൊസൈറ്റി പ്രസിഡന്റ് ഷിജിത്ത് മുക്കൂട്ട് ,സെക്രട്ടറി സമോജ് ആലക്കോട് എന്നിവര്‍ ചേര്‍ന്ന് നല്‍കി. ബാബു കോട്ടപ്പാറ, പി.മനോജ് കുമാര്‍ വാഴക്കോട്,സുധീഷ് ക്ലായി.എന്നിവര്‍ മല്‍സരം നിയന്ത്രിച്ചു. ബസ് തൊഴിലാളികളായ രതീഷ് കാലിക്കടവ്, വിനീഷ് അമ്പലത്തറ, അനീഷ് ഉദുമ, അനൂപ് കള്ളാര്‍, രഞ്ജിത്ത് ഓട്ടിയിടമാവ്, സുനീഷ് പുതിയകണ്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *