സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസ് നാടിന് സമര്‍പ്പിച്ചു.

നീലേശ്വരം : സി പി ഐ എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിര്‍മ്മിച്ച എ കെ ജി മന്ദിരം സി പി ഐ എം സംസ്ഥാന സെക്രട്ടറി സ:എം.വി ഗോവിന്ദന്‍ മാഷ് ഉദ്ഘാടനം ചെയ്തു. സ : യു ബാലകൃഷ്ണന്‍ സ്മാരക സ്തൂഭം അനാച്ഛാദനം ചെയ്തു.
സ: ആകാശ് റീഡിംഗ് ഹാള്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി സ:എം രാജനും സ: ചാത്തുനായര്‍ -കയ്യൂര്‍ ഗോപാലന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സ : ടി. വി ശാന്തയും ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗമായ സ:കെ പി രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗങ്ങളായ സ:കെ.വി ദാമോദരന്‍, സ : കെ രാഘവന്‍, സി പി ഐ എം നീലേശ്വരം സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി സ: കെ.ഉണ്ണിനായര്‍, പുതുക്കൈ ലോക്കല്‍ സെക്രട്ടറി സ: സന്തോഷ് മോനാച്ച , പുതുക്കൈ കൗണ്‍സിലര്‍ സ: കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സ:കെ.വി അഭിലാഷ് സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി അജേഷ് .എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *