വനമേഖലയില്‍ അക്കേഷ്യയും യുക്കാലിയും നട്ടു പിടിപ്പിക്കരുത് ശാസ്ത്ര സാഹിത്യ പരിഷത്ത്

കാഞ്ഞങ്ങാട് :കേരളത്തിന്റെ വനമേഖലയില്‍ അക്കേഷ്യ, യുക്കാലിപ്റ്റസ് തുടങ്ങിയ ഏകവിളത്തോട്ടങ്ങള്‍ വെച്ച് പിടിപ്പിക്കാനുള്ള വന വികസന കോര്‍പ്പറേഷന്റെ തീരുമാനം പൂര്‍ണമായും റദ്ദാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അധിനിവേശ സ്വഭാവം കാണിക്കുന്ന ഇവ സ്വാഭാവിക വനങ്ങളില്‍ വ്യാപിച്ച് അവിടങ്ങളിലെ തനത് സസ്യങ്ങളെ നാ ശോന്മുഖമാക്കിയിട്ടുണ്ട്. ഇവ ജലസുരക്ഷക്ക് ഭീഷണിയാണെന്ന് ആസൂത്രണ ബോര്‍ഡിന്റെ 2021 ലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വന്യമൃഗങ്ങളെ ജനവാസമേഖലയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വിനോദ് ആലച്ചേരി’ റിപ്പോര്‍ട്ടവതരിപ്പിച്ചു.വി ടി കാര്‍ത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. പി പി രാജന്‍ സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *