കീക്കാനം തോക്കാനം ദേവസ്ഥാനത്ത് ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു; തെയ്യംകെട്ട് ആഘോഷകമ്മിറ്റി പിരിച്ചുവിട്ടു

പാലക്കുന്ന് : ഏപ്രില്‍ ആദ്യവാരം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം നടന്ന പാലക്കുന്ന് കഴകം കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്ത് ‘ചൂട്ടൊപ്പിച്ച മംഗല’ത്തിന് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു. പനയാല്‍ കെ. കൃഷ്ണന്‍ ജ്യോല്‍സ്യരുടെ രാശി ചിന്തയ്ക്ക് ശേഷം തറവാട് അങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.ശിവരാമന്‍ മേസ്ത്രി അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, പി. കെ. രാജേന്ദ്രനാഥ്, പി.പി. ചന്ദ്രശേഖരന്‍, ഉദയമംഗലം സുകുമാരന്‍, മേലത്ത് ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍ അരയാലിങ്കല്‍, കേളു പുല്ലൂര്‍, രാജീവന്‍ തോട്ടത്തില്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി. അപ്പു, ലീനാരാഘവന്‍, റീജ രാജേഷ്, ബാലകൃഷ്ണന്‍ കേവീസ്, കമലാക്ഷന്‍ പെരിയ, ബാലകൃഷ്ണന്‍ നായര്‍ പുളിക്കല്‍, രാഘവന്‍ നായര്‍ മീങ്ങോത്ത്, ഗോപാലന്‍ മണിയാണി, കമലാക്ഷന്‍ കീക്കാന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി പിരിച്ചു വിട്ടതായി ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ചൂട്ടൊപ്പിക്കല്‍ മംഗലത്തിന്റെ ഭാഗമായി ചൂട്ടൊപ്പിച്ച പട്രച്ചാല്‍ നാരായണനെ പടിഞ്ഞാറ്റയില്‍ ഇരുത്തി അരിയിട്ട് അനുഗ്രഹിച്ചു. തറവാട്ടിലെത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി.

Leave a Reply

Your email address will not be published. Required fields are marked *