ഐക്യത്തിന്റെ നറുമണം പരത്തി മുഴക്കി പാഠശാലയില്‍ നിശാഗന്ധി പൂത്തു

കരിവെള്ളൂര്‍ : അമ്മയും നന്മയും ഒന്നാണ് ”…. നമ്മളും നിങ്ങളും ഒന്നാണ്. അറ്റമില്ലാത്തതാം ജീവിതത്തില്‍ നമ്മള്‍ ഒറ്റയല്ലൊറ്റയല്ല ഒറ്റയല്ല…… മുല്ലനേഴിയുടെ ഐക്യ ഗാനം അധ്യാപകനായ ബിനേഷ് മുഴക്കം ഈണത്തില്‍ പാടിയപ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ സദസ്സ് ഏറ്റു പാടി. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിനോദ വിജ്ഞാന പരിപാടിയാണ് ഐക്യത്തിന്റെ സ്‌നേഹ താളം മുഴക്കി വേറിട്ട അനുഭവമായത്. നിശാഗന്ധി പൂത്ത കാലം എന്ന് പേരിട്ട മൂന്നു ദിവസത്തെ രാത്രിയുത്സവത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് ജില്ലാ അസി സെക്രട്ടരി ബിനേഷ് മുഴക്കോം നയിച്ച പാട്ടും പറച്ചിലും പരിപാടിയോടെ തുടക്കമായി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ അധ്യക്ഷനായി. ശശിധരന്‍ ആലപ്പടമ്പന്‍ വി.വി. പ്രദീപന്‍ സംസാരിച്ചു. രണ്ടാം രാവില്‍ റിട്ട. പ്രധാനാധ്യാപകരായ എ അനില്‍ കുമാറും കെ.ഭാസ്‌ക്കരനും നേതൃത്വം നല്‍കുന്ന മാജിക് സ്‌കെച്ചും മാജിക് മാത് സും നടക്കും. സമാപന ദിവസം പ്രശസ്ത മോട്ടിവേറ്റര്‍ ഷൈജിത്ത് കരുവാക്കോട് നയിക്കുന്ന കുതിക്കാം കരുതലോടെ – ക്ലാസ് നടക്കും. പ്രദേശത്തെ എല്‍ എസ് എസ്, യു എസ് എസ് ,എസ് എസ് എല്‍ സി , ഹയര്‍ സെക്കന്‍ഡറി വിജയികളെ അനുമോദിക്കും.പാലക്കുന്ന് പാഠശാലയില്‍ നടന്ന നിശാഗന്ധി പൂത്തകാലം രാവുത്സവം ബിനേഷ് മുഴക്കോം ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *