വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം;

പാലക്കുന്ന്: വിരമിച്ച കപ്പല്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന്
മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ കാസറഗോഡ് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.കപ്പല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ നുസി ഇതിനായി കേന്ദ്രസര്‍ക്കാരുമായി പലതവണ ബന്ധപ്പെടുകയും, നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പല കപ്പലുകാരുടെയും വിരമിച്ച ശേഷമുള്ള ദുരിത ജീവിത സാഹചര്യങ്ങളെ കുറിച്ച് സഭയില്‍ വിവരിക്കുകയുണ്ടായി.പാലക്കുന്ന് അമ്മ ടെക്സ്റ്റയില്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് രാജേന്ദ്രന്‍ മുദിയക്കാല്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി. വി. ജയരാജ് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജേന്ദ്രന്‍ കണിയാമ്പാടി, സി.ബി മധുസുദന്‍, കെ.എ കരുണാകരന്‍,ഋതുരാജ് ഭാസ്‌കരന്‍, എ.കെ ഇബ്രാഹിം, അലോഷ് പനയാല്‍, രാജന്‍ പാക്യാര,സുധില്‍ ആലാമി,വനിത കമ്മിറ്റി പ്രസിഡന്റ് വന്ദന സുരേഷ്,ദേശീയ സമിതി അംഗം സ്വപ്ന മനോജ് എന്നിവര്‍ സംസാരിച്ചു.സന്തോഷ് തോരോത്ത് സ്വാഗതവും,യു.എസ്. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍
പ്രസിഡന്റ് : പി. വി. ജയരാജ്.
സെക്രട്ടറി: രാജേന്ദ്രന്‍ മുദിയക്കാല്‍.
ട്രഷറര്‍ : മനോജ്കുമാര്‍ വിജയന്‍
കണ്‍വീനര്‍: സന്തോഷ് തോരോത്ത്.

വൈസ് പ്രസിഡന്റുമാര്‍ :
യു.എസ്.കൃഷ്ണദാസ്
ടി. വി. സുരേഷ്
മണികണ്ഠന്‍ അമ്പങ്ങാട്.

ജോയിന്റ് സെക്രട്ടറിമാര്‍:
കെ. എ. രമേശന്‍
വിജയകുമാര്‍ മാങ്ങാട്
പി. കെ.ഹരിദാസ്

ഓഡിറ്റര്‍ : വിനോദ് ഉദയമംഗലം.
യൂത്ത് വിംഗ് ഭാരവാഹികള്‍
പ്രസിഡന്റ് : ബിനു സിലോണ്‍.
ജനറല്‍ സെക്രട്ടറി :സുജിത് ബാലകൃഷ്ണന്‍.
ട്രഷറര്‍ :ശാജേഷ് ശങ്കരന്‍.

വൈസ് പ്രസിഡന്റുമാര്‍
രതീശന്‍ കുട്ടിയന്‍.
ഹരീഷന്‍ മാങ്ങാട്.
യു. കെ. അരുണ്‍.
സെക്രട്ടറിമാര്‍
യു. കെ. സൂര്യപ്രകാശ്.
ഉദയകുമാര്‍ കളനാട്.
സുധികൃഷ്ണന്‍ പാക്യാര.

വനിത കമ്മിറ്റിഭാരവാഹികള്‍
പ്രസിഡന്റ് : വന്ദന സുരേഷ്.
സെക്രട്ടറി : അഞ്ജലി അശോക്.
ട്രഷറര്‍ : രമ്യ വിനോദ്.
വൈസ് പ്രസിഡന്റുമാര്‍
ലതിക സുരേന്ദ്രന്‍.
ശ്രീജ ഹരിദാസ്.
ശ്രുതി ശരത്ചന്ദ്രന്‍.
ജോയിന്റ് സെക്രട്ടറിമാര്‍
നിഖില സുജിത്.
നിഷ അംബുജാക്ഷന്‍.
പ്രജ്വല കൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *