പാലക്കുന്ന് ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജ്ഞത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. 24 മുതല്‍ 30 വരെ വൈകുന്നേരം 4 മുതല്‍ 6 വരെ ക്ഷേത്ര ഭണ്ഡാര വീട്ടില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് ഇത് നടക്കുക. ശ്രീമദ് ഭഗവദ്ഗീത അധ്യായം 4ല്‍ ജ്ഞാനകര്‍മ സന്യാസയോഗം വിഷയത്തില്‍ തന്നിമംഗലത്ത് ഉണ്ണികൃഷ്ണവാര്യരും മകന്‍ ഇ.എം.ആദിദേവും (ശ്രേഷ്ഠ ഭാരതം അമൃത ടിവി രാമായണം റിയാലിറ്റി ഷോ ഫെയിം) ആണ് യജ്ഞാചാര്യന്മാര്‍. ക്ഷേത്ര ആചാരസ്ഥാനികരുടെയും ഭരണ സമിതിയുടെയും സഹകരണത്തോടെ ക്ഷേത്രം യുഎ ഇ കമ്മിറ്റി 2008 ല്‍ ആരംഭിച്ചതാണ് ഇവിടെ ഗീതാജ്ഞാന യജ്ഞം.

Leave a Reply

Your email address will not be published. Required fields are marked *