കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനത്തടി യൂണിറ്റ് ജനറല്‍ബോഡിയോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ എന്‍ വേണു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, മേഖലാ കണ്‍വീനര്‍ കെ അഷറഫ്, സുരേഷ് ബി , അജേഷ് കുമാര്‍എന്നിവര്‍ സംസാരിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പനത്തടി ടൗണ്‍ പൂര്‍ണ്ണമായി വീതിയെടുത്ത് റാണിപുരത്തിന്റെ പ്രവേശന കവാടമായ പനത്തടിയില്‍ ഡിവൈഡറും, സര്‍ക്കളും സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരവാഹികള്‍ : കെ എന്‍. വേണു (പ്രസിഡന്റ്), എം പി വിനൂലാല്‍ ( ജനറല്‍ സെക്രട്ടറി), കെ എസ് മാത്യു (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *