മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് തുടക്കമായി

ഉദുമ: മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവത്തിന് അഗ്രശാല സമര്‍പ്പണത്തിനും ഭഗവത്ഗീതാജ്ഞാന യജ്ഞാരംഭത്തോടുകൂടി തുടക്കമായി. വ്യാഴാഴ്ച്ച വൈകുന്നേരം അഗ്രശാല സമര്‍പ്പണത്തിനെത്തിയ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍, ക്ഷേത്രം തന്ത്രി അരവത്ത് കെ യു പത്മമനാഭ തന്ത്രി, യജ്ഞാചാര്യന്‍ പാലക്കാട് ശ്രീ ശങ്കര അദ്വൈതാശ്രമം സ്വാമി ദേവാനന്ദപുരി എന്നിവരെ മാങ്ങാട് അയ്യപ്പഭജന മന്ദിരത്തില്‍ നിന്നും വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും താലപൊലിയുടേയും അകമ്പടിയോടെ പൂര്‍ണ്ണ കുംഭത്തോടെ ക്ഷേത്രത്തിലേക്ക് വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് അഗ്രശാലയുടേയും ചുറ്റുമതിലിന്റെയും സമര്‍പ്പണവും ഭഗവത്ഗീതാജ്ഞാന യജ്ഞത്തിന്റെയും ഉദ്ഘാടനം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു. അരവത്ത് കെ യു പത്മമനാഭ തന്ത്രി, സ്വാമി ദേവാനന്ദപുരി, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികരായ കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍, സുനീഷ് പൂജാരി, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ അമരാവതി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രത്നാകരന്‍ കടവങ്ങാനം സ്വാഗതവും ട്രഷറര്‍ മോഹനന്‍ നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *