ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

രാജപുരം: ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ ചന്ദ്രമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് രജനി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ പി ലക്ഷ്മി,ഏരിയ കമ്മിറ്റി അംഗം പി ശ്രീജ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു, ഹെഡ്മിസ്ട്രസ് സുമതി പി എന്നിവര്‍ സംസാരിച്ചു. മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *