കേരള മഹിളാ സംഘം ജില്ലാ പഠന ക്ലാസ് രാവണീശ്വരത്ത് നടന്നുസംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ ഇ. എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്തു

രാവണേശ്വരം: കേരള മഹിള സംഘം (എന്‍. എഫ്. ഐ. ഡബ്ല്യു ) കാസറഗോഡ് ജില്ല പഠന ക്ലാസ് രാവണേശ്വരം മാക്കിയില്‍ നടന്നു. സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എ യുമായ ഇ. എസ്.ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സ്ത്രീകളുടെ പ്രാന്നിദ്ധ്യം വരാന്‍ പോവുകയാണെന്നും അതിന്റെ ഭാഗമായി കരുത്തുറ്റ വനിത പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുകയാണ് മഹിളാ സംഘത്തിന്റെ ഉത്തരവാദിത്തമെന്നും അവര്‍ പറഞ്ഞു. മഹിളാ സംഘം കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് രേണുക ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി സി. പി. ബാബു, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. വി. കൃഷ്ണന്‍ ,മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് പി.വസന്തം, ജില്ലാ സെക്രട്ടറി പി. ഭാര്‍ഗ്ഗവി, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, മേരി ജോര്‍ജ്,ഇ.പുഷ്പ കുമാരി, രജിത വിജയരാജ്, വി. സുനിത, ബിന്ദു പുല്ലൂര്‍, മായാ കരുണാകരന്‍ പുഷ്പ പനക്കുളം,സി. ജാനു, വി. പ്രമീള,വി.. തങ്കമണി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എ. തമ്പാന്‍ സ്വാഗതവും കേരള മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി. മിനി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *