പാലക്കുന്നില്‍ ജലച്ചായ ചുമര്‍ചിത്ര ശില്പശാല നടത്തി

പാലക്കുന്ന് :പാലക്കുന്ന് അംബിക ലൈബ്രറിയുടെയും, അംബിക കലാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജലച്ചായ, ചുമര്‍ചിത്രരചന പരിശീലന ശില്പശാല സംഘടിപ്പിച്ചു.അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത ചിത്രകാരന്‍ ശ്യാമ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ജലച്ചായ ചിത്രരചനയില്‍ അദ്ദേഹം ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. ചിത്രകാരി രമ്യബാബു ചുമര്‍ചിത്ര രചനയില്‍ പരിശീലനം നല്‍കി. ചടങ്ങില്‍ വിദ്യാഭ്യാസ സമിതിയുടെയും അംബിക ലൈബ്രറിയുടെയും പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ബിന്ദു കല്ലത്ത്, പാലക്കുന്നില്‍ കുട്ടി, ശ്രീജ പുരുഷോത്തമന്‍,രവീന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കുട്ടികള്‍ ശില്പ ശാലയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *