‘ഇലുമിനാറ്റി’ സഭയ്‌ക്കെതിര്: ബിഷപ്പ് ആന്റണി കരിയില്‍

കൊച്ചി: മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് ബിഷപ്പ് ആന്റണി കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളില്‍ മദ്യപാനവും അടിപിടിയുമാണുള്ളത്.ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഗുഡ്‌നെസ് ടി വി യുടെ കുട്ടികളോട് സംവദിക്കുന്ന പരിപാടിയിലാണ് ബിഷപ്പ് കരിയില്‍.ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ന്യൂജെന്‍ സിനിമകളില്‍ മദ്യപാനവും അടിപിടിയും മാത്രമാണുള്ളത് എന്നും. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. ഇലുമിനാറ്റി പാട്ട് സഭയ്ക്ക് എതിരാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതി കാണിച്ചിട്ട് പഠിക്കുന്ന സമയം പോലും വിദ്യാര്‍ത്ഥികള്‍ ബാറില്‍ പോയി മദ്യപിക്കുന്നതാണ് സിനിമയില്‍ ഉള്ളത്. ഇത് സമൂഹത്തെ വഴി തെറ്റിക്കുമെന്നും ബിഷപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *