കെ വി വി ഇ എസ് കോട്ടിക്കുളം- പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റിന് യാത്രയയപ്പ് നല്‍കി

പാലക്കുന്ന്: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കുന്നതിനായി ജൂണ്‍ മൂന്നിന് മക്കയിലേക്ക് യാത്ര തിരിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷിദിനും സഹധര്‍മ്മിണി ഇലോഫര്‍ ജംഷിദിനും കെ.വി.വി.ഇ.എസ് കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് യാത്രയയപ്പ് നല്‍കി.എക്‌സിക്യൂട്ടീവ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി അധ്യക്ഷനായി. ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി കെ.ജെ.സജി,യൂണിറ്റ് ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, മുന്‍ യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പള്ളം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *