ഉദുമ ഗ്രാമ പഞ്ചായത്തില്‍ കടലോര ശുചീകരണം നടത്തി;

ഉദുമ ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കടലോര ശുചീകരണം നടത്തി. ഞായറാഴ്ച്ച രാവിലെ ജന്മ കടപ്പുറത്ത് നടന്ന ശുചീകരണത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ നാലാം വാതുക്കല്‍, ശകുന്തള ഭാസ്‌ക്കരന്‍, ആശാവര്‍ക്കര്‍മാറായ കാര്‍ത്ത്യായനി, ബിന്ദു, തൊഴിലുറപ്പ് അംഗങ്ങളായ ഗീത, രജനി, ചിരുത, കാര്‍ത്ത്യായനി എന്നിവരും ഹരിത കര്‍മ്മസേനാംഗങ്ങളും ജന്മ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് അംഗങ്ങളും ശുചീകരണ യഞ്ജത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *