കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റ് പുസ്തക വിതരണവും ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള യോഗി സര്‍വീസ് സൊസൈറ്റി കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണവും കേഷ് അവാര്‍ഡ് വിതരണവും 2023 -24 വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളിലും എല്‍.എസ്.എസ്,
യു. എസ്.എസ് പരീക്ഷകളിലും ഉന്നത വിജയം നേടിയവരെയും കലാ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചവരെയും അനുമോദിക്കുന്ന ചടങ്ങും നടന്നു. മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് കെ. വൈ. എസ്. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വി. ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി പി. പി. ബാലചന്ദ്രന്‍ ഗുരുക്കള്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പുളിയക്കാട്ട് യോഗി മഠം വേണു കുരുക്കള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് വി.കെ. കുഞ്ഞിരാമന്‍, യോഗി ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ടി. കെ. ജയചന്ദ്രന്‍, കെ. വൈ. എസ്.എസ് ജില്ലാ പ്രസിഡണ്ട് എം. എം. ജനാര്‍ദ്ദനന്‍, ചന്തേര യൂണിറ്റ് പ്രസിഡണ്ട് പി. ഗിരീഷ് ണീി’ േനീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് ഹരീഷ്, പി. വൈ. പവിത്രകുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കെ. വൈ.എസ്.എസ് കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി പി. വൈ. കുഞ്ഞികൃഷ്ണന്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ പി. പവിത്രന്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *