നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി: സെസ് പിരിവിലെ മെല്ലെ പോക്കിനെതിരെ എസ് ടി യു സമരത്തിലേക്ക്;

കാസര്‍കോട്:കേരളത്തിലെ 20 ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലെ സെസ് പിരിച്ചെടുക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കാന്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ നേതൃയോഗം തീരുമാനിച്ചു.നേരത്തെ തൊഴില്‍ വകുപ്പ് മുഖാന്തിരം സമാഹരിച്ചിരുന്ന സെസ് എസ് ടി യുവിന്റെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തരം പിരിച്ചെടുക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ തൊഴിലാളി ദ്രോഹപരമാണ്.നിലവില്‍ പെന്‍ഷന്‍കാരുടെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയും ക്ഷേമനിധി അംഗങ്ങളുടെ നിരവധി ആനുകൂല്യങ്ങളും കുടിശ്ശികയായി കിടക്കുകയാണ്.ആവശ്യത്തിന് വരുമാനം ഇല്ലാത്തതിനാല്‍ ക്ഷേമനിധി ബോര്‍ഡ് തന്നെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.പ്രസിഡന്റ് സി എ ഇബ്രാഹിം എതിര്‍തോട് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി,ജില്ല ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്,സെക്രട്ടറിമാരായ പി ഐ എ ലത്തീഫ്,എല്‍ കെ ഇബ്രാഹിം,മൊയ്തീന്‍ കൊല്ലംപാടി,ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ ഹനീഫ പാറ ചെങ്കള,അബ്ദുല്‍ റഹ്മാന്‍ കടമ്പള,എം കെ ഇബ്രാഹിം പൊവ്വല്‍,എ.എച്ച് മുഹമ്മദ് ആദൂര്‍,സൈനുദ്ദീന്‍ തുരുത്തി,ശിഹാബ് റഹ്മാനിയ നഗര്‍,ഷാഫി പള്ളത്തടുക്ക,മുഹമ്മദ് മൊഗ്രാല്‍,ഫുളൈയില്‍ കെ മണിയനൊടി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *