കടലോരം ശുചീകരിച്ചു;

നീലേശ്വരം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ കടലോര ശുചീകരണം നടത്തി. ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത നേതൃത്വം നല്‍കി. തൈക്കടപ്പുറം സ്റ്റോര്‍ ജംഗഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍ കെ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍, പി. കുഞ്ഞിരാമന്‍, പി. ശ്രീജ, കെ.മോഹനന്‍, റഫീക്ക് കോട്ടപ്പുറം, കെ.വി ശശികുമാര്‍, പി.കെ ലത, വിനു നിലാവ്, നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി ദേവരാജന്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മൊയ്തു, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബീന, ബിജു, ശുചിത്വമിഷന്‍ വൈപി മഞ്ജിമ എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങള്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *