വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്ക് വിതരണം നടത്തി

രാജപുരം: കാലിച്ചാനടുക്കം നമ്മന ഒരുമെ മാവിലന്‍ കൂട്ടായ്മ, പയ്യന്നൂര്‍ ഫോക് ലാന്റ്, സേര്‍ഫ് കെറ്റല്‍, സൈന്‍ എന്യു വിഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് എസ് സി എസ് ടി കാസറഗോഡും കാലിച്ചാനടുക്കം കമ്മ്യുണിറ്റി ഹാളില്‍ വെച്ച് നമ്മന ഒരുമെ മാവിലന്‍ കുട്ടായ്മ പ്രസിഡണ്ട് സി.മധുവിന്റെ അദ്ധ്യക്ഷതയില്‍ പയ്യന്നൂര്‍ ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ: വി.ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. സൈന്‍ എന്യു വിഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് എസ് സി എസ് ടി കോഡിനേറ്റര്‍ സുമിത്ത് ലാല്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ നമ്മന ഒരുമെ മാവിലന്‍ കൂട്ടായ്മ ജനറല്‍ സെക്രട്ടറി എം.വി അനന്തന്‍ സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ ഫോക് ലാന്റ് സെക്രട്ടറി കെ.സുരേന്ദ്രന്‍, സംവാദ് കോഡിനേറ്റര്‍ ഗിരിജ എം, മാവിലന്‍ കൂട്ടായ്മ മുന്‍ പ്രസിഡണ്ട് കെ.ടി.രാമചന്ദ്രന്‍, കുട്ടായ്മ രക്ഷാധികാരി കണ്ണന്‍ ആനപ്പെട്ടി മാവിലന്‍ കൂട്ടായ്മ കമ്മിറ്റി അംഗം രാധ എ.വി കായക്കുന്ന് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എല്‍ കെ ജി മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടായ്മ’ പരിധിയിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് പുസ്തക വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *