വ്യാപാരികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കച്ചവടം അവസാനിപ്പിക്കുക വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാര്‍ യൂണിറ്റ്

ബോവിക്കാനം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണ്,വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി അധ്യാപകര്‍ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയില്‍ ആണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നത്. കുത്തക കമ്പനികളുടെ ഒണ്‍ലൈന്‍ വ്യാപാരം മൂലം ഒരു വിഭാഗത്തിന്റെ ഉപജീവനം നള്‍ക്കുനാള്‍ നഷ്ടത്തിലേക്ക് വഴുതി വിഴുമ്പോള്‍ ഇത് പോലുള്ള കച്ചവടം വഴി കടകള്‍ പുടേണ്ട അവസ്ഥയിലാണ് വ്യാപരികള്‍ ഇതിനെതിരെ സംഘടന ഉത്തരവാദപ്പെട്ട അധികാരികള്‍ക്കും,സ്‌കൂള്‍ അധികൃതര്‍ക്കും നേരിട്ടും രേഖപരമായും പരാതി നല്‍ക്കുവാന്‍ തിരുമാനിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന നാട്ടുകാരുടെ അത്താണി കളായ ചെറുകിട വ്യാപാരികള്‍ എല്ലാകഷ്ടതകളും സഹിച്ചു വ്യാപാരം മുമ്പോട്ട് കൊണ്ടു പോകുമ്പോള്‍ ഇതുപോലെയുള്ള അനധികൃത വ്യാപാരം നിര്‍ത്തലാക്കുന്നതിനും അങ്ങിനെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിനു അധികൃതരുടെ ഭാഗത്ത് നിന്നും നടപാടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിമുളിയാര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു
ഹംസ ചോയിസിന്റെഅധ്യക്ഷതയില്‍കെ. അഹമ്മദ് ശെരീഫ് യോഗം ഉല്‍ഘാടനം ചെയ്തു. എ എ അസീസ് മുഖ്യ പ്രഭാഷണം നടത്തി
റിപ്പോര്‍ട്ട് വതരണം മുസ്തഫ ബിസ്മില്ല യും വരവ് ചിലവ് കണക്ക് അവതതരണം ഭാസ്‌കരന്‍ ചേടിക്കാല്‍ നടത്തി യോഗത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഷെരീഫ് ചെര്‍ക്കള, സലിം ഗ്യാലക്ഷി , പി.എം എം അബ്ദുല്‍ റഹ്മാന്‍ , മഹമ്മുദ് മുളിയാര്‍
സംസാരിച്ചു ശാഫി ബാവിക്കര നന്ദി പറഞ്ഞു

2024 – 2026 വര്‍ഷത്തെകുള്ള ഭാരവാഹികള്‍

പ്രസിഡണ്ട്
ഹംസ ചോയ്‌സ്
ജനറല്‍ സെക്രട്ടറി
മുസ്തഫ ബിസ്മില്ല

ട്രഷറര്‍
ഭാസ്‌കരന്‍ നായര്‍ ചെടികാല്‍

വൈസ് പ്രസിഡണ്ട്മാര്‍ :
റിയാസ് ബദ്രിയ
ഹാരിസ് മലബാര്‍
ഹരിചന്ദ്രന്‍ സി എച്ച്

സെക്രട്ടറിമാര്‍ :
ഹസൈനവാസ്
ശാഫി ബാവിക്കര സൂപ്പര്‍ മാര്‍ക്കറ്റ്
ബാലകൃഷ്ണന്‍ കാനത്തൂര്‍ സ്റ്റാര്‍ ഗോള്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *