ബാര്‍ കോഴ വിവാദം : ഗൂഢാലോചന അന്വേഷിക്കാന്‍ ആദായനികുതി വകുപ്പും

തിരുവനന്തപുരം: ബാറുടമകള്‍ പണപ്പിരിവു നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി.അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗം മന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്നും യോഗം സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാറുടമകളുടേതു മാത്രമായുള്ളതോ അല്ലെന്നുമുള്ള വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍ രംഗത്തെത്തി.എന്നാല്‍, ടൂറിസം ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിന്റെ അജന്‍ഡയില്‍ മദ്യനയം മാത്രമേയുള്ളൂവെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് വിദേശയാത്രയ്ക്കു പുറപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയല്ലെന്നും യാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്നു വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *