കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു;

ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടി സംഘടിപ്പിച്ച ക്ലാസിന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ. വിനോദ്കുമാര്‍ പെരുമ്പള നേതൃത്വം നല്‍കി. ഇപ്പോഴത്തെ കുട്ടികള്‍ അവരുടെ കരിയറിനെ കുറിച്ച് ഒരു പ്ലാനിങ് ഉണ്ടെന്നും ഭാവിയില്‍ അവര്‍ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറം നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കുമെന്നും പുതുതലമുറകള്‍ വായനശാലകളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്നും സൂചിപ്പിച്ചു. വായനശാല പ്രസിഡണ്ട് കെ രഘു അധ്യക്ഷത വഹിച്ചു, യൂണിറ്റ് പ്രസിഡണ്ട് ടി വി മധുസൂദനന്‍, വായനശാല വൈസ് പ്രസിഡണ്ട് സി വിനോദ്കുമാര്‍, നവഭാരത് ക്ലബ്ബ് സെക്രട്ടറി ടി വി രജീഷ്, പി രാധാകൃഷ്ണന്‍, വനിതാവേദി പ്രസിഡണ്ട് ശാന്തകുമാരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു, വായനശാല സെക്രട്ടറി കെ സത്യന്‍ സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി കെ എം അബ്ദുള്‍ഹാഷിം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *