ഹോസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം മെയ് 31ന് വെള്ളിയാഴ്ച നടക്കും

കാഞ്ഞങ്ങാട്: മൂകാംബിക ദേവി സങ്കല്‍പ്പമുള്ള ഹോസ്ദുര്‍ഗ്ഗ് രാജേശ്വരി മഠത്തില്‍ മെയ് 31ന് വെള്ളിയാഴ്ച രാവിലെ 10.10ന് ഈ വര്‍ഷത്തെ ശിഖര കലശാഭിഷേകം നടക്കും. രാവിലെ വിഘ്‌നേശ്വര പ്രീതിക്കായി നടത്തുന്ന ഗണപതി ഹോമത്തോട് കൂടി ചടങ്ങുകള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് തുലാഭാരവും സഹസ്രനാമ പാരായണവും ഭജനയും നടക്കും. ഉച്ചയ്ക്ക് രാജവീഥി ദര്‍ശനവും മഹാ പൂജയും പ്രസാദ വിതരണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *