കൂട്ടായ്മയെ സര്‍ഗാത്മകമാക്കി മധുരവേനല്‍

-2 മുതല്‍ +2 വരെയുള്ള കുട്ടികള്‍ ചേര്‍ന്ന് ഒരു ദിവസത്തെ സര്‍ഗാത്മക കൂട്ടായ്മ സൃഷ്ടിച്ചു.നീലേശ്വരം മൂലപ്പള്ളി സാറ്റേണ്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മധുരവേനല്‍ ഏകദിന വ്യക്തിത്വ വികസന കൂട്ടായ്മയിലൂടെ അവര്‍ ആത്മവിശ്വാസത്തിന്റെ -യും പ്രതിബദ്ധതയുടെയും സഹജീവി സ്‌നേഹത്തിന്റെയും പുതിയ പാഠങ്ങള്‍ പഠിച്ചു. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും ജീവിത നൈപുണികള്‍ നേടാനും പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ ഷൈജുകരുവാക്കോട് നയിച്ച ഏകദിന ക്ലാസ് കുട്ടികളെ സഹായിച്ചു.നേരത്തെ മൂലപ്പള്ളി എ .എല്‍ പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ടി.ശ്രീജ ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സാറ്റേണ്‍ ക്ലബ്ബ് പ്രസിഡന്റ് കെ.പി.ജയരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു’ക്ലബ്ബ് സാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍ ഡോ.പി.രാജന്റെ നേതൃത്വത്തില്‍ ക്യാമ്പ് അവലോകനം നടന്നു.ക്യാമ്പില്‍ പങ്കെടുത്ത 60 കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *