പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു വിന്റെ അറുപതാം ചരമവാര്‍ഷിക ദിനം ആചരിച്ചു

രാജപുരം: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി നവഭാരത ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ അറുപതാം ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനന്‍ ബലൂര്‍ അധ്യക്ഷത വഹിച്ചു. സോമി മാത്യു, പി.എ ആലി, വി.മാധവന്‍ നായര്‍ , എം കെ മാധവന്‍ നായര്‍, വി.കെ ബാലകൃഷ്ണന്‍ , ബി.അബ്ദുള്ള , വിനോദ് കപ്പിത്താന്‍, സജി പ്ലാച്ചേരി, പി.നാരായണന്‍ , രാധാകൃഷ്ണന്‍ നായര്‍, സി.ബാലന്‍ ,കെ.ജെ ജെയിംസ് ,റോയി ആശരിക്കുന്നേല്‍, സജി മണ്ണൂര്‍, ഷിന്റോ, റാഷിദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *