വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറഗോഡ് ‘ പൊന്നോണം – 2023’ ഈ വരുന്ന നവംമ്പര്‍ 12 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ അജ്മാന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വിവിധങ്ങളായ കലാപരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിക്കുന്നു.
അഘോഷ പരിപാടിയോടെപ്പം നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. വേദിയില്‍ 2021- 2022 അദ്യയന വര്‍ഷങ്ങളില്‍ SSLC, Plus 2 വിഭാഗങ്ങളില്‍ ഉന്നദ വിജയ കരസ്ഥമാക്കിയ വിദ്യാത്ഥികളേയും കുടാതെ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വ്യക്തികളേയും സ്‌കോളാസ്റ്റിക് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. മലായാളികളുടെ ദേശീയ ആഘോഷമായ ഓണം വളരെ വ്യത്യസ്ഥങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ശക്തി കാസറഗോഡ് ഈ വര്‍ഷത്തെ ഓണാഘോഷം നടത്തുന്നത്.
ഓണ പൂക്കളം, ഉത്സവപ്രതീതി ഉണര്‍ത്തുന്ന മഹാബലി തിരുമേനിയെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്ര, തിരുവാതിര, ക്ലാസ്സിക്കല്‍ ഡാന്‍സ് , സിനിമാറ്റിക്ക് ഡാന്‍സ് , തീം ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും കൂടാതെ പ്രശസ്ത പിന്നണി ഗായകനും , മ്യുസിക്ക് കമ്പോസറും, ഗിറ്റാറിസ്റ്റുമായ സാംസിവ – നയിക്കുന്ന സാം സിവ – ബാന്‍ഡിന്റെ മ്യുസിക്കല്‍ ഷോയും ഉണ്ടായിരിക്കും. വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
പരിപാടിയിലേക്ക് സംഘാടകര്‍ ശക്തി മെമ്പര്‍മാരേയും, അഭ്യുദയ കാംശികളേയും ഹ്യദ്യമായി സ്വാഗതം ചെയ്യുന്നു എന്ന് ജനറല്‍ കണ്‍വീനര്‍ – കുഞ്ഞികൃഷ്ണന്‍ ചീമേനി