വാദ്യ കലാകാരന്‍ മടിയന്‍ രഞ്ജുമാരാരെ ആദരിച്ചു

കാഞ്ഞങ്ങാട്: കേരളത്തിന്റെ തനത് കലാരൂമായ മോഹിനിയാട്ടത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി വടക്കേമലബാറിലെ തലശ്ശേരിയില്‍ സ്ഥാപിതമായ കലാ കളരിയായ പ്രാണ അക്കാദമി ഓഫ് പെര്‍ഫോമിങ്ങ് ട്രസ്റ്റ് മോഹിനിയാട്ടത്തിനൊപ്പം തന്നെ മറ്റ് കലാരൂപങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ച് വരികയാണ്. കല സമൂഹത്തിലെ എല്ലാതരത്തിലുമുള്ള ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കലയുടെ വ്യത്യസ്ത മേഖലകള്‍ വ്യത്യസ്ത ആശയങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടി സെമിനാറുകളും ഫെ സ്റ്റുകളും നടത്തിവരുന്നു. കലാരംഗത്തെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരന്മാരെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു വരികയും ചെയ്യുന്നു. മോനിയാട്ടത്തിന്റെ അമ്മ കലാമണ്ഡലം കല്യാണി കുട്ടി അമ്മയുടെ പേരിലുള്ള കലാമണ്ഡലം കല്യാണികുട്ടിയമ്മ നിത്യ കല്യാണി പുരസ്‌കാരം പ്രാണ നല്‍കിവരുന്ന പ്രധാന അവാര്‍ഡുകളില്‍ ഒന്നാണ്. കലാപ പഠനത്തിന് സാഹചര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവരിലെ കലാോവാസന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ട്രസ്റ്റ് നടത്തിവരുന്നു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലാരംഗത്ത് കഴിവ് തെളിയിച്ച തായമ്പക കലാകാരന്‍ മടിയന്‍ രഞ്ജു മാരാരെ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *