ഉദുമയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യുണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപെട്ടു വ്യാപാരഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശെരീഫ് യോഗം ഉദ്ഘാടനം ചെയ്തു

ഉദുമ ടൗണ്‍ നാലാംവാതുക്കല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നതിനാല്‍ യാത്രക്കാര്‍ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമായി റെയില്‍വേ മേല്‍പാലം നിര്‍മ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യുണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപെട്ടു. ഉദുമ ഹയര്‍സെക്കന്ററി സ്‌കൂള്‍, കുടുംബാരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ട്, ബാങ്ക്, പാല്‍ സൊസൈറ്റി തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്ക് പോകുനവര്‍ക്ക് ഗേറ്റ് അടച്ചിടുന്നതിനാല്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മഴ പെയ്താല്‍ ഉദുമ മാര്‍ക്കറ്റ് റോഡില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ ഓവുചാല്‍ മഴക്കാലത്ത് മുന്‍പ് തന്നെ വൃത്തിയാക്കണമെന്നും യോഗം പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടു. വ്യാപാരഭവനില്‍ നടന്ന യോഗം ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ശെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏ വി ഹരിഹരസുധന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ബിരുദം നേടിയവരെയും ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാന്‍, ജില്ലാ സെക്രട്ടറിമാരായ കുഞ്ഞിരാമന്‍ ആകാശ്, കെ വി ബാലകൃഷ്ണന്‍, വനിതാ വിംഗ് ജില്ലാ സെക്രട്ടറി രതീദേവി, യൂണിറ്റ് ജനറല്‍ സെക്രട്ടറി യൂസഫ് റൊമാന്‍സ്, ട്രഷറര്‍ പി കെ ജയന്‍, വൈസ് പ്രസിഡന്റുമാരായ അശോകന്‍ പി വി, ഉമേശന്‍ പി വി, ജില്ലാ കൗണ്‍സിലര്‍ എന്‍ എ ഭരതന്‍, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് മാഹിന്‍ കല്ലട്ര, വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് വിശാല വി എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിമാരായ എം കരുണാകരന്‍ സ്വാഗതവും ഉമ്മറൂല്‍ ഫാറുഖ് നന്ദിയും പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തോക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റായി ഏ വി ഹരിഹരസുധയും ജനറല്‍ സെക്രട്ടറിയായി മുഹമ്മദ് കുഞ്ഞി ബേവിഞ്ചയേയും, ട്രഷററായി മുനീര്‍ ബ്രാന്റിനേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *