രോഗ ബാധിതരായ അലനും മണികണ്ഠനും ഉമേശ് ക്ലബ്ബിന്റെ സഹായഹസ്തം കൈമാറി

ഉദുമ : അര്‍ബുദ രോഗബാധിതനായ ബാര ഞെക്ലിയിലെ അഞ്ചു വയസുകാരന്‍ അലന്‍ ദീപേഷിനും വൃക്കരോഗിയായ ചെമ്പിരിക്കയിലെ മണികണ്ഠനും സഹായ ഹസ്തമായി ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ക്ലബ് രണ്ടുപേരുടെയും ചികിത്സയ്ക്കായി അതത് ചികിത്സ ഫണ്ടിലേക്ക് സഹായ ധനം പ്രസിഡന്റ് ബാലു ഉമേശ്‌നഗര്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈദ അബൂബക്കറിന് കൈമാറി. സെക്രട്ടറി വൈശാഖ്, വിനോദ്, പ്രശോഭ്, ,രാധാകൃഷ്ണന്‍ മൂലവയല്‍ എന്നിവര്‍ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *