സമസ്ത പൊതു പരീക്ഷ ചരിത്ര വിജയം നേടിയ തുരുത്തി മദ്രസ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു;

തുരുത്തി : 2023-24 വര്‍ഷത്തെ സമസ്ത പൊതു പരീക്ഷയില്‍ സംസ്ഥാനത്തിന് തന്നെ മാതൃകയായി 22 ടോപ് പ്ലസ്സടക്കം ചരിത്രവിജയം നേടിയ തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കണ്ടറി മദ്രസ വിദ്യാര്‍ത്ഥികളെയും, അതിന് പ്രാപ്ത്തരാക്കിയ ഉസ്താദുമാരെയും തുരുത്തി മുഹിയുദ്ദിന്‍ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരവും, കാശ് അവാര്‍ഡും നല്‍കി അനുമോദിച്ചു. തുരുത്തി മുദരിസ്സ് ടി കെ അഹമ്മദ് ഫൈസി പ്രാര്‍ത്ഥന നടത്തിയ പരിപാടി കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഇന്‍ചാര്‍ജ് ടി എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു, കെ വി ഇബ്രാഹിം മുസ്ല്യാര്‍, സത്താര്‍ ഹാജി അണങ്കൂര്‍, ടി എ അബ്ദുല്ല കുഞ്ഞി ഹാജി, ബി എസ് സൈനുദ്ധീന്‍, ഷെരീഫ് അസ്‌നവി, ബിഎസ് ശംസുദ്ധീന്‍, അഷ്‌റഫ് ഓതുന്നപുരം, ടി കെ അഷ്‌റഫ് , ടി കെ ഹബീബ്, സുബൈര്‍ അസ്‌നവി, തുടങ്ങിയവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രടറി ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി സ്വാഗതവും, സെക്രട്ടറി സലിം ഗാലക്‌സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *