പഠനോപകരണങ്ങള്‍ വിതരണം ചെയ്തു;

കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാന്‍ടെക് എഫ്. എസ് ഡബ്ലിയു സുരക്ഷ പ്രൊജക്ടില്‍ അംഗത്വം ഉള്ള ആള്‍ക്കാരുടെ മക്കള്‍ക്ക് വേണ്ടി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്‍ഡ്യയുടെ സഹായത്തോടുകൂടി ‘നമുക്കും പഠിക്കണം’ പ്രോജക്ടിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള മിനി ഹാളില്‍ വച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പാന്‍ടെക് ചെയര്‍മാനും മൈഗ്രന്റ് പ്രോജക്ട് ഡയറക്ടറുമായ പ്രൊഫസര്‍ കെ പി ഭരതന്‍ അധ്യക്ഷനായ പരിപാടിയില്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ മുഖ്യാതിഥിയായി. ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോമയമ്മല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ ഫൗണ്ടറും ചെയര്‍മാനുമായ മോഹന്‍ദാസ് വയലാംകുഴി, മൈഗ്രന്റ്‌റ് സുരക്ഷാ പ്രൊജക്റ്റ് മാനേജര്‍ അരുണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പാന്‍ടെക് എഫ് എസ്ഡബ്ല്യു പ്രൊജക്റ്റ് ഡയറക്ടര്‍ രാജീവന്‍ ടി സ്വാഗതവും എഫ്. എസ്. ഡബ്ലിയു പ്രൊജക്റ്റ് മാനേജര്‍ വിദ്യ സി കെ നന്ദി പറഞ്ഞു.പരിപാടിയില്‍ കുണിയ ആര്‍ട്സ് & സയന്‍സ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഹെഡ് ഡോ. ജീനയും സൈക്കോളജിസ്റ്റ് ധാന്യശ്രീയും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സറീന ബാനുവും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *