പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായ കുട്ടികള്‍ക്കുള്ള അനുമോദനവും നടന്നു;

പാക്കം: പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്ത് സമിതി ജനകീയ പിന്തുണയോടെ നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായ കുട്ടികള്‍ക്കുള്ള അനുമോദനവും നടന്നു.2002ല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആണ് 4 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിന് സ്റ്റേജ് പണിത് നല്‍കിയത്. ഹൈസ്‌കൂള്‍ മാത്രമായിരുന്നതിനാല്‍ അന്ന് കുട്ടികള്‍ കുറവായിരുന്നു അതുകൊണ്ടുതന്നെ ആദ്യകാലത്ത് പരിമിതികള്‍ ഒന്നും ഇല്ലാതെ സ്റ്റേജില്‍ നിരവധി പരിപാടികള്‍ നടത്തപ്പെട്ടു എന്നാല്‍ വിദ്യാലയം ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടതോടെ കുട്ടികളും പരിപാടികളും കൂടി വന്നു.സബ്ജില്ലാ, ജില്ലാ പരിപാടികള്‍ കൂടി പലപ്പോഴായി സംഘടിപ്പിക്കേണ്ടി വരുന്നതോടെ പിന്നണി ക്കും ചമയത്തിനും സൗകര്യമില്ലായിരുന്നു. പ്രസ്തുത സ്റ്റേജില്‍ പരിപാടികള്‍ നടത്തുന്നതിന്റെ പ്രയാസം ബോധ്യപ്പെട്ട തിനാല്‍ ഇക്കഴിഞ്ഞ നവംബറില്‍ ജനകീയ പങ്കാളിത്തത്തോടെ നിലവിലെ പി.ടി.എ ഫണ്ട് സ്വരൂപിച്ചാണ് ആധുനിക രീതിയില്‍ സ്റ്റേജ് നവീകരിച്ചത്. പിന്നണിക്കും ചമയത്തിനും സാധനങ്ങള്‍ സൂക്ഷി ക്കുന്നതിനുമായി മൂന്ന് ഭാഗത്തേക്കും സൗകര്യമായത്ര അളവില്‍ വിപുലീകരണം നടത്തിയാണ് നവീകരണം നടന്നത്. ടൈല്‍പാകല്‍, പെയിന്റിംഗ്, മറ്റ് മിനിക്ക് പണികള്‍ എന്നിവ പൂര്‍ത്തിയാക്കാനുണ്ട്. നവീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പല്‍ പി. ശ്രീധരന്‍ ഈ മാസം 31ന് സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്. അതിനാലാണ് പണിപൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പി.ടി.എ താല്പര്യ പ്രകാരം സ്റ്റേജിന്റെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത ചരിത്രകാരന്‍ ഡോക്ടര്‍ സി.ബാലന്‍ സ്റ്റേജിന്റെയും പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്. എസ്, യു.എസ്.എസ്. എന്‍. എം. എം. എസ് പാസായ മുഴുവന്‍ കുട്ടികളെയും ബിരുദദാന ചടങ്ങ് നടത്തുന്ന രീതിയില്‍ അനുമോദിച്ചത് ചടങ്ങില്‍ പുതുമ സൃഷ്ടിച്ചു 19 എ പ്ലസ് എസ്.എസ്.എല്‍.സി ക്കും 13 എ പ്ലസ് പ്ലസ് ടുവിനും ലഭിക്കുകയുണ്ടായി. മൂന്ന് എന്‍. എം. എം. എസ്, എട്ട് എല്‍. എസ്. എസ്, ഒരു യു.എസ്.എസ് എന്നിങ്ങനെയാണ് മറ്റ് പരീക്ഷകളില്‍ വിജയിച്ച കുട്ടികളുടെ എണ്ണം. പ്ലസ് ടു പരീക്ഷയില്‍ 1197 മാര്‍ക്ക് വാങ്ങിയ അനുജയ്ക്ക് മുന്‍ പി. ടി എ പ്രസിഡണ്ട് ഏര്‍പ്പെടുത്തിയ പി. ബി. സുഹൈബ് എന്‍ഡോമെന്റും ചരിത്രകാരന്‍ ഡോക്ടര്‍ സി. ബാലന്‍ ചടങ്ങില്‍ വച്ച് നല്‍കുകയുണ്ടായി. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. അരവിന്ദ മുഖ്യാതിഥിയായി. എസ്. എം. സി. ചെയര്‍മാന്‍ ടി. കുമാരന്‍ മദര്‍ പി. ടി.എ പ്രസിഡണ്ട് സി. പ്രസീന, പി.ടി.എ വൈസ് പ്രസിഡണ്ട് എ. രാമനാഥന്‍, പി.ടി.എ മുന്‍ പ്രസിഡണ്ട് ടി. പ്രഭാകരന്‍, മദര്‍ പി. ടി എ വൈസ് പ്രസിഡണ്ട് എ.ടി. നിഷ, സീനിയര്‍ അസിസ്റ്റന്റ് പി. കുഞ്ഞിരാമന്‍, സ്‌കൂള്‍ ലീഡര്‍ എസ്.ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.പി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. ശ്രീധരന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. പി. ജയശ്രീ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ വകയായി മധുരപലഹാര വിതരണവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *