പനത്തടി വനത്തിലെ നായാട്ട് ഒരു പ്രതികൂടികീഴടങ്ങി

പനത്തടി : പനത്തടി റിസര്‍വ് വനത്തില്‍ ഒരാഴ്ച മുമ്പ് നായാട്ട് നടത്തുന്നതിനിടയില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി ഇന്ന് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ കീഴടങ്ങി. പ്രതിയുടെ പക്കല്‍ നിന്നും ഒരു ബൈക്കും കണ്ടു കെട്ടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഓട്ടമല സ്വദേശി ശിവാജിയാണ് ഇന്ന് കീഴടങ്ങിയത്. മൂന്ന് പ്രതികളെ ഒരാഴ്ച മുമ്പ് സംഭവം സ്ഥലത്തു നിന്ന് തന്നെ രണ്ട് ബൈക്ക് രണ്ട് നാടന്‍ തോക്കുകള്‍ അടക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റു പ്രതികള്‍ കര്‍ണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ടെന്നും പ്രതികളെ അന്വേഷിച്ചു വരുന്നതായും ഉടനെ അറസ്റ്റ് ചെയ്യും എന്നും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *