വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

കാസര്‍കോട് മണ്ഡലത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് ഏജന്റ് മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. കണ്‍ട്രോള്‍ യൂണിറ്റും പോസ്റ്റല്‍ ബാലറ്റും കൗണ്ട് ചെയ്യുന്നതിനുള്ള നേരിട്ടുള്ള മാതൃകാ പരിശീലനമാണ് നല്‍കിയത്. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പതിനൊന്ന് ക്ലാസ് മുറികളിലായി നടത്തിയ പരിശീലന പരിപാടിയില്‍ സംസ്ഥാന, ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസെടുത്തു. സംസ്ഥാന തല മാസ്റ്റര്‍ ട്രെയ്നര്‍മാരായ സജിത് കുമാര്‍ പലേരി, ബി.എന്‍ സുരേഷ്, ജില്ലാതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ ടി.വി സജീവന്‍, ജി.സുരേഷ് ബാബു, എല്‍.കെസുബൈര്‍, ഗോപാലകൃഷ്ണന്‍, പി.സജിത്ത്, ജി.നാരായണ, ബി. അജിത്ത് കുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മൂന്നാം ഘട്ട പരിശീലനം ജൂണ്‍ ഒന്നിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *