ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ.
ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തു.
വിദേശത്തുനിന്നെത്തിയ ആളുടെ പക്കല്‍നിന്ന് സ്വര്‍ണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.