നീലേശ്വരത്ത് ഹോട്ടല്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

നീലേശ്വരം : മന്നംപുറത്ത് കാവ് കലശ മഹോത്സവത്തിന് മുന്നോടിയായി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി. ചിറപ്പുറം ഡിലൈറ്റ് റെസ്റ്റോറന്റ് , കോണ്‍വെന്റ് ജംഗ്ഷനിലെ ഉണ്ണിമണി, മഹാമായ എന്നീ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഈ ഹോട്ടലുകള്‍ക്കും ശുചിത്വ ഹീനമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ ഈടാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.പരിശോധനയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ. പ്രകാശന്‍, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.വി. ബീന , ബിജു ആണൂര്‍, കെ.പി രചന എന്നിവര്‍ പങ്കെടുത്തു.പരിശോധനകള്‍ തുടരുമെന്നും ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ കെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *