രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോണ്‍ ബോസ്‌കോ ഡ്രീം പ്രൊജക്ട് കാസറഗോഡും കോടോം ബേളൂര്‍ പഞ്ചായത്തും കേരള സംസ്ഥാന എക്‌സ്സൈസ് വകുപ്പ് വിമുക്തി മിഷനും കുടുംബശ്രീയും സംയോജിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ മുഖ്യാഥിതിയായി. അസ്സിറ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജി രഘുനാഥന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. അജി തോമസ് അടിയായിപ്പള്ളിയില്‍, ഡ്രീം പ്രൊജക്ട് ഡയറക്ടര്‍ ഫാദര്‍ സണ്ണി തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ വര്‍ക്കര്‍ സോന ജെയിംസ് നന്ദിയും പറഞ്ഞു.