പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നുവന്ന ഗീതാജ്ഞാന യജ്ഞം സമാപിച്ചു. ആദ്യത്തെ മൂന്ന് ദിവസം ശ്രേഷ്ഠ ഭാരതം രാമായണം റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഈ. എം. ആദിദേവും തുടര്‍ന്നുള്ള നാല് ദിവസം അച്ഛന്‍ തന്നിമംഗലത്ത് ഉണ്ണികൃഷ്ണ വാര്യരുമായിരുന്നു പ്രഭാഷകര്‍. അച്ഛന്‍ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനും മകന്‍ കണ്ണൂര്‍ എസ്.എന്‍. കോളേജ് മലയാളം മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയുമാണ്. സമാപന യജ്ഞവേദിയില്‍ രണ്ടു പേരും ഒപ്പം പങ്കെടുത്തു. ശ്രീമദ് ഭഗവദ് ഗീത
അധ്യായം 4 ജ്ഞാനകര്‍മ സന്യാസ യോഗം വിഷയത്തിലായിരുന്നു പ്രഭാഷണം. ക്ഷേത്ര യുഎ ഇ കമ്മിറ്റിയുടെ സമര്‍പ്പണമായി 15 വര്‍ഷമായി ഭണ്ഡാര വീട്ടില്‍ ഇത് നടന്നു വരികയാണ് സമാപന യോഗത്തില്‍ ഭരണസമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.