കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനോത്സവം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്‍വാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് മുഖ്യാതിഥിയായി. ജീവിതത്തില്‍ ഉണ്ടാവുന്ന പരാജയങ്ങളെ കൂടി സമചിത്തതയോടെ നേരിടുന്നതിനുള്ള ജീവിതപാഠം കുഞ്ഞുങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രിന്‍സിപ്പല്‍ എന്‍. ജയശ്രീ സ്വാഗതവും സി.കെ. ബിന്ദു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *