ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു

കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ വിവിധ പൂജാദികളോടെ നടന്നു. താഴികക്കൂടത്തില്‍ ഇളനീര്‍, പാല്‍, തേന്‍, നെയ്യ്, ചന്ദനവെള്ളം പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടന്ന ശേഷം പ്രവേശന കവാടത്തിലേക്ക് വാദ്യം, ഭജന, ലളിതാസഹസ്രനാമം, രത്‌നകല്ല് പതിച്ച വെള്ളിക്കുട എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളിച്ചിരുത്തി മംഗളാരതി ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ച് ദേവിക്ക് കണ്‍മഷി എഴുതി വ്രതത്തില്‍ ഇരുന്ന ഒരമ്മ ആരതി ചെയ്തശേഷം അന്നദാനവും അഭിഷേക പ്രസാദ വിതരണവും നടന്നു.തുലഭാരവും നടന്നു. ദേവിക സി. എ അവതരിപ്പിച്ച നൃത്താര്‍ച്ചനയും അരങ്ങേറി.ക്ഷേത്ര സര്‍വാധികാരി കുഞ്ഞിരാമന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *