നീലേശ്വരം; മന്നന്‍പുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് അജൈവമാലിന്യ ശേഖരണത്തിനായി നഗരസഭാകൗണ്‍സിലര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മിച്ച ഓലക്കൊട്ടകള്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി. നഗരസഭാ
ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്തയില്‍ നിന്ന് മന്നന്‍’പുറത്ത് കാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഉണ്ണികൃഷ്ണന്‍, കെ രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് കൊട്ടകള്‍ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ, കൗണ്‍സിലര്‍ പി സുഭാഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ പി രചന, ബിജു ആണൂര്‍, വൈപി മഞ്ജിമ, നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.