നഗരസഭാ എന്‍ജിനീയര്‍ വി.വി ഉപേന്ദ്രന് യാത്രയപ്പ് നല്‍കി

നീലേശ്വരം: 23 വര്‍ഷത്തെ സേവനത്തിനുശേഷം നീലേശ്വരം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.വി ഉപേന്ദ്രന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി. ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, പി. ഭാര്‍ഗവി , കൗണ്‍സിലര്‍മാരായ ഇ. ഷജീര്‍ , എം. കെ വിനയരാജ് , പി കുഞ്ഞിരാമന്‍, നഗരസഭ സൂപ്രണ്ട് സുധീര്‍ തെക്കടവന്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, വി.കെ വിജയന്‍, കെ. സൗമ്യ, കെ.പ്രമോദ്, പി.വി. രമേശ് ബാബു എന്നിവര്‍ സംസാരിച്ചു. സി. പ്രകാശ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *