തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജന്‍സിയുടെ ട്രയല്‍ റണ്‍ മാറ്റിവെച്ചു. കേന്ദ്ര ഏജന്‍സിയെ കൊണ്ടുവരുമെന്നതില്‍ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര ഏജന്‍സിയായ എന്‍ഐസിയെ ആണ് സര്‍ക്കാര്‍ ട്രയല്‍ റണ്ണിന് ക്ഷണിച്ചത്. ട്രയല്‍ റണ്‍ തുടങ്ങുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണറും സ്ഥിരീകരിച്ചിരുന്നു.