പാലക്കുന്ന് : ഏറെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം ആശ്വാസമായി ശിലാസ്ഥാപന കര്‍മം പൂര്‍ത്തിയായിട്ടും പാലക്കുന്നിലെ കോട്ടിക്കുളം മേല്‍പ്പാലം നിര്‍മാണം ഇനിയും വൈകുന്നതില്‍ പാലക്കുന്ന് കഴകം ഭഗവതി സേവാ സീമെന്‍സ് അസോസിയേഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി മേല്‍പ്പാല നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സുധില്‍ അലാമി അധ്യക്ഷനായി.പാലക്കുന്നില്‍ കുട്ടി, യു. കെ. ജയപ്രകാശ്, പി.വി. ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.