കാലവര്‍ഷക്കെടുതി നേരിടാന്‍ നീലേശ്വരത്ത് മുന്നൊരുക്കം

നീലേശ്വരം :കാലവര്‍ഷക്കെടുതി നേരിടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, പി ഭാര്‍ഗവി , കൗണ്‍സിലര്‍മാരായ ഇ, ഷജീര്‍ , കെ മോഹനന്‍, പി പി ലത, വി വി ശ്രീജ പി ശ്രീജ, ടി വി ഷീബ, വി വി സതി, പി കെ ലത, വില്ലേജ് ഓഫീസര്‍മാരായ കെ വി ബിജു, എം മധുകുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി മനോജ്, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് എസ് ഐ എം കെ ജയ ദാസന്‍ , നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ പ്രകാശന്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഉദയകുമാര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരന്തസാധ്യതകള്‍ വിലയിരുത്താനും ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തി തയ്യാറെടുപ്പുകള്‍ നടത്താനും തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ചെയര്‍പേഴ്‌സനായും നഗരസഭാ സെക്രട്ടറി സെക്രട്ടറിയായുമുള്ള ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
പരമാവധി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നതിനും
എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ സുസജ്ജമാക്കുന്നതിനും തീരുമാനിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി.മൊയ്തുവിനായിരിക്കും ഏകോപന ച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *