രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ തടഞ്ഞുനിര്‍ത്താന്‍, വാഹനങ്ങള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറംതള്ളുന്ന വിഷവായുവിനെ വിഷമുക്തമാക്കാനും മണ്ണൊലിപ്പിന്റെ സാധ്യത കുറയുക തുടങ്ങി പരിസ്ഥിതിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഘടകമായി മരങ്ങളുടെ പ്രകൃതിയുടെയും സംരക്ഷണം മാറുന്ന ഘട്ടത്തിലാണ് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പച്ച തുരുത്ത് ശില്പശാല സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഡിനേറ്റര്‍ അഖില വി എം, നവകേരള കര്‍മപദ്ധതി ഇന്റേണ്‍ നീരജ വി വി എന്നിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ രജനി കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഗോപാലകൃഷ്ണന്‍, ജയശ്രീ എന്‍ എസ്, പഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കാവ് സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.മരങ്ങള്‍വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അത് സംരക്ഷിക്കപ്പെടുന്നതിനും കാവുകള്‍ക്ക് പച്ചത്തുരുത്ത് ബോര്‍ഡ് സ്ഥാപിക്കുവാനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ പരമാവധി പച്ചതുരുത്തുകള്‍ ഉണ്ടാക്കുവാനും കാവുകള്‍ സംരക്ഷിക്കാനും യോഗത്തില്‍ തീരുമാനിച്ചു.