പെരിയ: ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം നേരിട്ട് മനസിലാക്കുന്നതിനും അക്കാദമിക് വിദഗ്ധരുമായി സംവദിക്കുന്നതിനും വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍. യുഎസ്സിലെ പോര്‍ട്ട്ലാന്റിലെ ലൂയിസ് ആന്റ് ക്ലാര്‍ക്ക് കോളേജിലെ അധ്യാപകരായ പ്രൊഫ. കെലി മാസണ്‍, പ്രൊഫ. ശിവാനി ജോഷി എന്നിവരും ലിബറല്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളായ 12 പേരുമാണ് പെരിയ ക്യാമ്പസ്സിലെത്തിയത്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗവും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ സ്റ്റഡീസുമാണ് ഇവര്‍ക്ക് വേദിയൊരുക്കിയത്. വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. ആര്‍. സുരേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റെയിന്‍ഹാര്‍ട്ട് ഫിലിപ്പ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വിവിധ പഠന വകുപ്പുകള്‍ സന്ദര്‍ശിച്ച സംഘം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കി. വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും സംവദിച്ചു. ക്ലാസ്സുകല്‍ും പങ്കെടുത്തു. മികച്ച അനുഭവമാണ് ലഭിച്ചതെന്ന് പ്രൊഫ. കെലി മാസണും പ്രൊഫ. ശിവാനി ജോഷിയും പറഞ്ഞു. സര്‍വ്വകലാശാലക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണങ്ങളിലൂടെ വ്യക്തമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സാധിച്ചതിലൂടെ ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ ചിത്രവും ലഭിച്ചു. അവര്‍ വിശദീകരിച്ചു. ബുധനാഴ്ച വരെ സംഘം സര്‍വ്വകലാശാലയിലുണ്ടാകും. സപ്തംബറില്‍ ഇവര്‍ തിരുവനന്തപുരത്തെ ക്യാപിറ്റല്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഡിസംബറില്‍ മടങ്ങും.