പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

കാഞ്ഞങ്ങാട് :ജില്ലയിലും അജാനൂരിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മടിയനിലെ
പി.കുഞ്ഞിക്കണ്ണന്റെ 14 ചരമ വാര്‍ഷികവും അനുസ്മരണ യോഗവും നടന്നു. മടിയന്‍ ടൗണില്‍ നടന്ന അനുസ്മരണ പൊതു യോഗം സി. പി. ഐ. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. കുഞ്ഞിരാമന്‍ ഉല്‍ഘാടനംചെയ്തു എ. വി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. എം. പൊക്ലന്‍, മൂലകണ്ടം പ്രഭാകരന്‍, കാറ്റാടി കുമാരന്‍, ശിവജി വെള്ളിക്കോത്ത്, കെ സബീഷ്, വി സുകുമാരന്‍,വി വി തുളസി, പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബി. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. രാവിലെ മടിയന്‍ ടൗണില്‍ പ്രഭാത ഭേരി മുഴക്കി. ബി. ഗംഗാധരന്‍ പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *