മുഖം മിനുക്കാന്‍ പാലക്കുന്ന്; ക്ലീന്‍ ആന്റ് ബ്യൂട്ടി ഉദുമയ്ക്ക് തുടക്കം

ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പദ്ധതി പ്രദേശമായ ഉദുമ ഗ്രാമപഞ്ചായത്തിനെ വിദേശ.ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ക്ലീന്‍ ആന്‍് ബ്യൂട്ടി ഉദുമ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ പ്രധാന ടൗണും കോട്ടിക്കുളം റെയില്‍വേസ്റ്റേഷന്‍ സ്ഥിതി ചെയ്യുകയും ചെയ്യുന്ന ആയിരത്തിരി മഹോല്‍സവം കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെയും ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെയും കോട്ടിക്കുളം ജമാഅത്ത് പള്ളിയുടെയും ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കാപ്പില്‍ ബീച്ചിന്റെയും പ്രവേശന കവാടമായ പാലക്കുന്ന് ടൗണിനെ സമ്പൂര്‍ണ ശുചിത്വ നഗരമാക്കുകയും സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഉദുമ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഉദുമ ബീച്ച് ടൂറിസം പദ്ധതിയും ക്ലീന്‍ ആന്റ് ബ്യൂട്ടി ഉദുമ പദ്ധതിയും നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് കീഴില്‍ 20-ാം വാര്‍ഡ് അംഗം ജലീല്‍ കാപ്പില്‍ ചെയര്‍മാനായി ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്ന പേരില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി ചെയര്‍മാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ജംഷീദ് പാലക്കുന്ന് വര്‍ക്കിംഗ് ചെയര്‍മാനും വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് വി ദിവാകരന്‍ കണ്‍വീനറും ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രമോദ് മൂകാംബിക ട്രഷററുമായിട്ടുള്ള ജനകീയ കമ്മറ്റിക്കാണ് ക്ലീന്‍ ആന്റ് ബ്യൂട്ടി പാലക്കുന്ന് പദ്ധതി നടത്തിപ്പിന്റെയും ഏകോപനത്തിന്റെയും ചുമതല ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഏല്‍പ്പിച്ചിട്ടുള്ളത്. ജനകീയ കമ്മറ്റിയില്‍ ജെ സി ഐ പാലക്കുന്ന്, ഓട്ടോ, ടെമ്പോ , ടാക്‌സി, ചുമട്ട് തൊഴിലാളി പ്രതിനിധികളും അംഗങ്ങളാണ്. ജനകീയ കമ്മറ്റിയുടെ ആദ്യ യോഗം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അനിഷ വി സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍ പദ്ധതി വിശദീകരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *